Wednesday, April 11, 2012

പത്രപ്രവര്‍ത്തകരുടെ കാര്യം വളരെ രസകരമാണ്.

.
ചോദിക്കേണ്ടത്‌ ആരും ചോദിക്കില്ല..വേണ്ടാത്തത് വേണ്ടാത്ത സമയത്ത് ചോദിക്കുകയും ചെയ്യും...
ഇന്ന് രണ്ടു അനുഭവങ്ങള്‍ ഉണ്ടായി...ദിവസവും ഒരുപാട് ഉണ്ടാവാറുണ്ട്..അതൊന്നും ആരോടും പറയാതെ ഇരിക്കുന്നു എന്ന് മാത്രം..
ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചാണ്ടി കാബിനെറ്റ്‌ ബ്രീഫ് നടത്താന്‍ വന്നപ്പോള്‍ പറഞ്ഞു തുടങ്ങിയത് സുനാമി ജാഗ്രതയെ കുറിച്ചായിരുന്നു.കേരളം മുഴുവനും ആശങ്കയില്‍ നില്‍ക്കുന്ന സമയം..അതിനെ കുറിച്ച് തീരെ ആശങ്കയില്ലാത്ത പത്രപ്രവര്തകര്ക് അപ്പോഴും ചോദിക്കാനുള്ളത് ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറച്ചു തന്നെ ആയിരുന്നു..അതാണല്ലോ ഏറ്റവും സുപ്രധാനം...സത്യത്തില്‍ പുച്ഛം തോന്നിപോയി..എത്രയോ നാളുകളായി ചര്‍ച്ച ചെയ്തു ചെയ്തു മടുപ്പിച്ച വിഷയം!
ഇപ്പോഴും എനിക്കുഇ മനസ്സിലാവാത്ത കാര്യം എന്താണ് ഈ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പത്രകാര്ക് ഇത്ര ആധി?
അത് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എന്താണ് ഇവര്‍ക്കൊക്കെ കിട്ടിയതാവോ?
അതൊക്കെ പോട്ടെ രാഷ്ട്രീയപരമായി വളരെ സുപ്രധാന പ്രശ്നമാണ് എന്ന് സംമതികാം..എന്നാല്‍ അത് ഇത്രയും വലിയൊരു പ്രതിസന്തിയായി കാനെണ്ടാതുണ്ടോ എന്നാ ചോദ്യം ഇപ്പോഴും ബാകിയാവുന്നു...
രണ്ടാമത് അനുഭവം ഉണ്ടായത് യു.ഡി.എഫ്. യോഗത്തിലായിരുന്നു...മന്ത്രിയെ പ്രഖ്യാപിച്ചു ..ലീഗിന് നിലവിലുള്ള നാല് മന്ത്രി മാരുടെ വകുപ്പുകളില്‍ നിന്ന് ഒരെണ്ണം എടുത്തു അലിക്ക് കൊടുത്തു പരിഹരിക്കാന്‍ തീരുമാനമായി പോലും..! എന്തൊരു നല്ല തീരുമാനം! ഒരു കാറും പേരിനു ഒരു മന്ത്രി സ്ഥാനവും കിട്ടുമെന്ന് സാരം...കഷ്ടം! അല്ലാതെന്തു പറയാന്‍..ഒരാളും ചോദിച്ചില്ല..അല്ല സി എമ്മേ അപ്പോള്‍ ലീഗിന് യഥാര്‍ത്ഥത്തില്‍ ലഭിച്ചത് എന്തായിരുന്നു...? ചുരുക്കത്തില്‍ ഒന്നും ലഭിച്ചില്ല എന്ന് സാരം,,എന്നാല്‍ ആ ചോദ്യം ആരും ചോദിച്ചില്ല എന്ന് മാത്രമല്ല..വര്‍ഗീയമായി കൊണ്ട് പോകാന്‍ വല്ലാത്ത തിടുക്കവും കണ്ടു...ലജ്ജിച്ചു പോകുന്നു...
എല്ലാം ഒരു തരാം ജാട ..പരസ്പരം അറിഞ്ഞു കൊണ്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍..അല്ലാതെന്തു പറയാന്‍...

Texts