Saturday, September 17, 2011

ടൈറ്റില്‍ വേണ്ട !

എന്റെ ഇരുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരു പക്ഷെ ഏറ്റവും വേദനയേറിയ ദിവസമായിരിക്കും ഇന്ന്. ഞാന്‍ ഇതേ ബ്ലോഗില്‍ മാസങ്ങള്‍ക്ക് മുന്പ് ഒരു പ്രോഗ്രാം ന്റെ ആശയം എഴുതിയിരുന്നു.അതിന്റെ മുഴുവന്‍ പേറ്റന്റ്‌ ഉം എനിക്ക് തന്നെ ലഭിക്കാന്‍ വേണ്ടി ആയിരുന്നു. ആ പ്രോഗ്രാമിനെ കുറിച്ചുള്ള മുന്നോട്ടു പോക്കുകള്‍ ഞാന്‍ നിര്‍ത്തി വെച്ചത്, ആദ്യം ഈ പ്രോഗ്രാമിന് വരുന്ന ചെലവ് വഹിക്കാന്‍ കഴിയുന്ന ഒരു പ്രോടുസ്ര്‍ നെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. ഏതെങ്കിലും ഒരു ചാനലില്‍ കയറിയതിനു ശേഷം ഈ പ്രോഗ്രാം ചെയ്യാം എന്നായിരുന്നു. പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നഷ്ടപ്പെടുത്തുന്നതായിരുന്നു ആ അറിവ്. ഞാന്‍ ഈയിടെ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകമായിരുന്നു പി സൈനാഥ് ന്റെ നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപെടുന്നു എന്നാ പുസ്തകം. തുടക്കം തന്നെ എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു പുസ്തകമായിരുന്നു.ഈ പുസ്തകം വായിച്ചു തുടങ്ങിയ സമയത്ത് തന്നെ എന്റെ മനസ്സിലെ പ്രോഗ്രാമുമായി ഒരുപാട് ബന്ധം തോന്നി. ഉടന്‍ തന്നെ ആ പ്രോഗ്രാമിന്റെ കൂടുതല്‍ പ്രവര്‍ത്തനം നടത്തണമെന്ന് ഞാന്‍ വിചാരിച്ചു.അങ്ങനെ ഇന്ന് തന്നെ ഞാന്‍ സെലക്ട്‌ ആയ ചനെലിന്റെ എഡിറ്റര്‍ നെ വിളിച്ചു.കാര്യം ഏകദേശം പറഞ്ഞതും ഉടന്‍ തന്നെ അദ്ധേഹത്തിന്റെ മറുപടി വന്നു. ആ പ്രോഗ്രാം ഇപ്പോള്‍ തന്നെ നടന്നു കൊണ്ടിരിക്കുകയാണ് എന്ന്. ആ മറുപടി എന്റെ നെഞ്ചില്‍ ഒരു ആന്തല്‍ ഉണ്ടാകി.കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊട്ടിയൊലിച്ചു. ഒരുപാട് വേദനിച്ചു.ആ അവസ്ഥയെ എങ്ങനെ വിശദീകരിക്കനമെന്നറിയില്ല എന്താ പറയ്ക ..? നമുക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാള്‍ പെട്ടെന്ന് ഒരു അപകടത്തില്‍ പെട്ട് മരിച്ചു പോയാലത്തെ ഒരു അവസ്ഥ!

No comments:

Post a Comment

Texts