Wednesday, April 11, 2012

പത്രപ്രവര്‍ത്തകരുടെ കാര്യം വളരെ രസകരമാണ്.

.
ചോദിക്കേണ്ടത്‌ ആരും ചോദിക്കില്ല..വേണ്ടാത്തത് വേണ്ടാത്ത സമയത്ത് ചോദിക്കുകയും ചെയ്യും...
ഇന്ന് രണ്ടു അനുഭവങ്ങള്‍ ഉണ്ടായി...ദിവസവും ഒരുപാട് ഉണ്ടാവാറുണ്ട്..അതൊന്നും ആരോടും പറയാതെ ഇരിക്കുന്നു എന്ന് മാത്രം..
ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചാണ്ടി കാബിനെറ്റ്‌ ബ്രീഫ് നടത്താന്‍ വന്നപ്പോള്‍ പറഞ്ഞു തുടങ്ങിയത് സുനാമി ജാഗ്രതയെ കുറിച്ചായിരുന്നു.കേരളം മുഴുവനും ആശങ്കയില്‍ നില്‍ക്കുന്ന സമയം..അതിനെ കുറിച്ച് തീരെ ആശങ്കയില്ലാത്ത പത്രപ്രവര്തകര്ക് അപ്പോഴും ചോദിക്കാനുള്ളത് ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറച്ചു തന്നെ ആയിരുന്നു..അതാണല്ലോ ഏറ്റവും സുപ്രധാനം...സത്യത്തില്‍ പുച്ഛം തോന്നിപോയി..എത്രയോ നാളുകളായി ചര്‍ച്ച ചെയ്തു ചെയ്തു മടുപ്പിച്ച വിഷയം!
ഇപ്പോഴും എനിക്കുഇ മനസ്സിലാവാത്ത കാര്യം എന്താണ് ഈ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പത്രകാര്ക് ഇത്ര ആധി?
അത് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എന്താണ് ഇവര്‍ക്കൊക്കെ കിട്ടിയതാവോ?
അതൊക്കെ പോട്ടെ രാഷ്ട്രീയപരമായി വളരെ സുപ്രധാന പ്രശ്നമാണ് എന്ന് സംമതികാം..എന്നാല്‍ അത് ഇത്രയും വലിയൊരു പ്രതിസന്തിയായി കാനെണ്ടാതുണ്ടോ എന്നാ ചോദ്യം ഇപ്പോഴും ബാകിയാവുന്നു...
രണ്ടാമത് അനുഭവം ഉണ്ടായത് യു.ഡി.എഫ്. യോഗത്തിലായിരുന്നു...മന്ത്രിയെ പ്രഖ്യാപിച്ചു ..ലീഗിന് നിലവിലുള്ള നാല് മന്ത്രി മാരുടെ വകുപ്പുകളില്‍ നിന്ന് ഒരെണ്ണം എടുത്തു അലിക്ക് കൊടുത്തു പരിഹരിക്കാന്‍ തീരുമാനമായി പോലും..! എന്തൊരു നല്ല തീരുമാനം! ഒരു കാറും പേരിനു ഒരു മന്ത്രി സ്ഥാനവും കിട്ടുമെന്ന് സാരം...കഷ്ടം! അല്ലാതെന്തു പറയാന്‍..ഒരാളും ചോദിച്ചില്ല..അല്ല സി എമ്മേ അപ്പോള്‍ ലീഗിന് യഥാര്‍ത്ഥത്തില്‍ ലഭിച്ചത് എന്തായിരുന്നു...? ചുരുക്കത്തില്‍ ഒന്നും ലഭിച്ചില്ല എന്ന് സാരം,,എന്നാല്‍ ആ ചോദ്യം ആരും ചോദിച്ചില്ല എന്ന് മാത്രമല്ല..വര്‍ഗീയമായി കൊണ്ട് പോകാന്‍ വല്ലാത്ത തിടുക്കവും കണ്ടു...ലജ്ജിച്ചു പോകുന്നു...
എല്ലാം ഒരു തരാം ജാട ..പരസ്പരം അറിഞ്ഞു കൊണ്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍..അല്ലാതെന്തു പറയാന്‍...

Saturday, September 17, 2011

ടൈറ്റില്‍ വേണ്ട !

എന്റെ ഇരുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരു പക്ഷെ ഏറ്റവും വേദനയേറിയ ദിവസമായിരിക്കും ഇന്ന്. ഞാന്‍ ഇതേ ബ്ലോഗില്‍ മാസങ്ങള്‍ക്ക് മുന്പ് ഒരു പ്രോഗ്രാം ന്റെ ആശയം എഴുതിയിരുന്നു.അതിന്റെ മുഴുവന്‍ പേറ്റന്റ്‌ ഉം എനിക്ക് തന്നെ ലഭിക്കാന്‍ വേണ്ടി ആയിരുന്നു. ആ പ്രോഗ്രാമിനെ കുറിച്ചുള്ള മുന്നോട്ടു പോക്കുകള്‍ ഞാന്‍ നിര്‍ത്തി വെച്ചത്, ആദ്യം ഈ പ്രോഗ്രാമിന് വരുന്ന ചെലവ് വഹിക്കാന്‍ കഴിയുന്ന ഒരു പ്രോടുസ്ര്‍ നെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. ഏതെങ്കിലും ഒരു ചാനലില്‍ കയറിയതിനു ശേഷം ഈ പ്രോഗ്രാം ചെയ്യാം എന്നായിരുന്നു. പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നഷ്ടപ്പെടുത്തുന്നതായിരുന്നു ആ അറിവ്. ഞാന്‍ ഈയിടെ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകമായിരുന്നു പി സൈനാഥ് ന്റെ നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപെടുന്നു എന്നാ പുസ്തകം. തുടക്കം തന്നെ എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു പുസ്തകമായിരുന്നു.ഈ പുസ്തകം വായിച്ചു തുടങ്ങിയ സമയത്ത് തന്നെ എന്റെ മനസ്സിലെ പ്രോഗ്രാമുമായി ഒരുപാട് ബന്ധം തോന്നി. ഉടന്‍ തന്നെ ആ പ്രോഗ്രാമിന്റെ കൂടുതല്‍ പ്രവര്‍ത്തനം നടത്തണമെന്ന് ഞാന്‍ വിചാരിച്ചു.അങ്ങനെ ഇന്ന് തന്നെ ഞാന്‍ സെലക്ട്‌ ആയ ചനെലിന്റെ എഡിറ്റര്‍ നെ വിളിച്ചു.കാര്യം ഏകദേശം പറഞ്ഞതും ഉടന്‍ തന്നെ അദ്ധേഹത്തിന്റെ മറുപടി വന്നു. ആ പ്രോഗ്രാം ഇപ്പോള്‍ തന്നെ നടന്നു കൊണ്ടിരിക്കുകയാണ് എന്ന്. ആ മറുപടി എന്റെ നെഞ്ചില്‍ ഒരു ആന്തല്‍ ഉണ്ടാകി.കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊട്ടിയൊലിച്ചു. ഒരുപാട് വേദനിച്ചു.ആ അവസ്ഥയെ എങ്ങനെ വിശദീകരിക്കനമെന്നറിയില്ല എന്താ പറയ്ക ..? നമുക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാള്‍ പെട്ടെന്ന് ഒരു അപകടത്തില്‍ പെട്ട് മരിച്ചു പോയാലത്തെ ഒരു അവസ്ഥ!

Wednesday, July 27, 2011

Prey’s Manifesto

Development and social responsibility are two sides of a coin. Two things are seriously important. We cannot avoid one thing from it. Because those two are interlinked. Today, there is a scenario that to avoid the social commitment. We have a lot of examples in Kerala to adequate this statement. Chengara is the most examples of that. There is a lot of Adivasis have been staying in Chengara. But recently all people are taken out from there by government police. It is ridiculous action of Kerala government. The government says that the place Chengara is belongs to Kerala government. So they must get out from there. More than three hundreds families were homeless. And the government has a big project there. So these preys are the victims of development. This is not only happening in Kerala, but also in outside of Kerala. The last common wealth game is the good example for that. Thousands of families are taken out from the near place of common wealth game.
Social commitment is not only related to human beings but nature also. In the name of development, a number of plants and trees are cut down. It will affect badly to our nature. We have no any kinds of fields and farms. We have already concretized all the fields.
Development is a good thing and it should be done in a good manner. Other vice it will be a nuisance and virtue. So the good awareness is needed.

Tuesday, July 26, 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍

അങ്ങനെ ഒരു നല്ല സിനിമ കണ്ടു. ആശിക് അബു സംവിധാനം നിര്‍വ്വഹിച്ച സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമ.ഏറ്റവും ആകര്‍ഷനീയമായത്അതിലെ ആദ്യത്തെ ടൈറ്റില്‍ സോഗ് ആണ്. കൊതിയൂറുന്ന നല്ല കുറെ നാടന്‍ ഭക്ഷണങ്ങള്‍ ....
ബിജി പാലിന്റെ സംഗീത സംവിധാനവും കൂടി ആയപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ്‌ ആയി. ആയില വറുത്തതുണ്ട്.. എന്ന ആ പഴയ പാട്ടിനു ശേഷം ഇതേ ശൈലിയില്‍ വരുന്ന നല്ലൊരു പാട്ട്.
കഥ തന്തു ഒരു ക്ലീഷേ ആണെങ്കിലും. സിനിമയുടെ ആഖ്യാന രീതി വളരെ മികച്ചതായിരുന്നു.
ലാലിന്റെ വളരെ തന്മയതതോടെയുള്ള അഭിനയമായിരുന്നു മറ്റൊരു പ്രധാന സവിശേഷത.പിന്നെ ആശിക് അബുവിന് ഒരു പ്രത്യേക നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്വേത മേനോനെ തുണി ഉടുപ്പിക്കുക എന്ന ശ്രമകരമായ പണി അദ്ദേഹം നിര്‍വ്വഹിച്ചു.ഏതായാലും kollaam

Texts