അങ്ങനെ ഒരു നല്ല സിനിമ കണ്ടു. ആശിക് അബു സംവിധാനം നിര്‍വ്വഹിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എന്ന സിനിമ.ഏറ്റവും ആകര്‍ഷനീയമായത്അതിലെ ആദ്യത്തെ ടൈറ്റില്‍ സോഗ് ആണ്. കൊതിയൂറുന്ന നല്ല കുറെ നാടന്‍ ഭക്ഷണങ്ങള്‍ ....
ബിജി പാലിന്റെ സംഗീത സംവിധാനവും കൂടി ആയപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റ് ആയി. ആയില വറുത്തതുണ്ട്.. എന്ന ആ പഴയ പാട്ടിനു ശേഷം ഇതേ ശൈലിയില്‍ വരുന്ന നല്ലൊരു പാട്ട്.
കഥ തന്തു ഒരു ക്ലീഷേ ആണെങ്കിലും. സിനിമയുടെ ആഖ്യാന രീതി വളരെ മികച്ചതായിരുന്നു.
ലാലിന്റെ വളരെ തന്മയതതോടെയുള്ള അഭിനയമായിരുന്നു മറ്റൊരു പ്രധാന സവിശേഷത.പിന്നെ ആശിക് അബുവിന് ഒരു പ്രത്യേക നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്വേത മേനോനെ തുണി ഉടുപ്പിക്കുക എന്ന ശ്രമകരമായ പണി അദ്ദേഹം നിര്‍വ്വഹിച്ചു.ഏതായാലും kollaam
No comments:
Post a Comment