മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനുമായി ഒരു അഭിമുഖം ചെയ്യണമെന്നു വിചാരിച്ചു . ക്ലാസ്സില്‍ ബൈജു ചന്ദ്രന്‍ സര്‍ ആണ് ഇതെല്പിച്ചത് . അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു , അപ്പോള്‍ ശനിയാഴ്ചയ വന്നു കൊള്ളാന്‍ പറഞ്ഞു . അങ്ങനെ ശനിയാഴ്ച ക്യാമറയും മറ്റുമെല്ലാം ബുക്ക് ചെയ്തു . രാവിലെ വിളിച്ചപോള്‍ അദ്ദേഹം തിരക്കിലാണ് ഞായറാഴ്ച വരാന്‍ പറഞ്ഞു . അതൊരു കുരിശായി ! കാരണം ഞായറാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് അവധി ആണ് . അങ്ങനെ ഞങ്ങളുടെ ടീമിലെ മാതു ദൂരദര്‍ശനില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു . അവള്‍ അവിടെ വിളിച്ചു ഒരു പരുവത്തില്‍ ശരിയാക്കി . അങ്ങനെ ഞായറാഴ്ച രാവിലെ അദ്ദേഹത്തെ വിളിച്ചപോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഇന്ന് കുണ്ടറ പോകുകയാണ് നാളെ വരാന്‍ പറഞ്ഞു . അങ്ങനെ തിങ്കളാഴ്ച ഫിക്സ് ചെയ്തു . ഞായറാഴ്ച അദ്ദേഹത്തിന്റെ കുറച്ചു ഫിലിമുകള്‍ ബീമാപള്ളിയില്‍ പോയി വാങ്ങി . മാതു നേരെ ശീതളിന്റെ വീട്ടില്‍ പോയി സിനിമ കണ്ടു . പതിവ് പോലെ തിങ്കളാഴ്ചയും അദ്ദേഹം പറഞ്ഞു പറ്റിച്ചു . വീണ്ടും ചൊവ്വാഴ്ച തന്നു . അങ്ങനെ അദ്ദേഹത്തിന്റെ ഒരു പുസ്തകം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് അര്‍ച്ചന വാങ്ങി . ഞാന്‍ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചു തീര്‍ത്തു. അങ്ങനെ ചൊവ്വാഴ്ച കുറെ പ്രശനം ഉണ്ടായി . അന്നേ ദിവസം ശിഷിരയുടെ ടീം സൂര്യ ക്ര്രിശ്നമൂര്തിയുമായി ഇന്റര്‍വ്യൂ പറഞ്ഞത് ഞങ്ങള്‍ പറഞ്ഞു മാറ്റി . അങ്ങനെ ചൊവ്വാഴ്ച വിളിച്ചപോള്‍ അദ്ദേഹം സ്ടുടിഒവില്‍ തിരക്കിലാണ് ശനിയാഴ്ച വരാന്‍ പറഞ്ഞു . അതോടെ ഞങ്ങളുടെ എല്ലാ വീര്യവും ചോര്‍ന്നു പോയി. ഇനി ശനിയാഴ്ചയ എന്താകുമോ എന്തോ?
No comments:
Post a Comment