Sunday, March 27, 2011

ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു

ഇന്നലെ ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു. ഒന്‍പതരയ്ക്ക് വരാന്‍ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ പോകാന്‍ തയ്യാറായി നിന്നപ്പോള്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു പതിനൊന്നു മണിക്ക് വരാന്‍. അങ്ങനെ പതിനൊന്നു മണിക്ക് വീട്ടില്‍ എത്തിയപോള്‍ അദ്ദേഹം അവിടെ ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്ക് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു. അപ്പോള്‍ പറഞ്ഞു ഞാന്‍ പന്ത്രണ്ടു അരയ്ക് എത്താം നിങ്ങള്‍ അപ്പോള്‍ വന്നാല്‍ മതി എന്ന്. അവസാനം ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്ന് ഇന്റര്‍വ്യൂ എടുത്തിട്ടേ പോകൂ . ഞങ്ങള്‍ വെയിറ്റ് ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ഒരു മണി ആയി. എല്ലാം സെറ്റ് ചെയ്തു തുടങ്ങിയപോള്‍ ഒന്നര. ഒരു കണക്കിന് ഇന്റര്‍വ്യൂ ഒപ്പിച്ചു. തുടങ്ങിയപോള്‍ അദ്ദേഹം വളരെ നന്നായി സഹകരിച്ചു. ഞങ്ങളുടെ എല്ലാ പരിഭവവും പോയി. സന്തോഷമായി.

No comments:

Post a Comment

Texts