യുവ എഴുത്തുകാരന്‍ ബിന്യമിന്റെ ആടുജീവിതം എന്നാ നോവല്‍ വായിച്ചു തീര്‍ത്തു. ഒരു ദിവസം കൊണ്ട് തന്നെ വായിച്ചു തീര്‍ത്തു ! അത്രയ്കും ഹൃദ്യമായിരുന്നു ആ പുസ്തകം. ഒരു പക്ഷെ പ്രവാസി സാഹിത്യത്തില്‍ വളരെയധികം പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടു. കേരള സാഹിത്യ അകാടെമി അവാര്‍ഡ് ലഭിച്ച പുസ്തകം എന്ന് മാത്രമായിരുന്നു ഈ പുസ്തകം കയ്യില്‍ കിട്ടുമ്പോള്‍ എനിയ്ക്ക് ഉണ്ടായിരുന്നത്. വായിച്ചു തുടങ്ങിയത് മാത്രം ഓര്‍മയുണ്ട് ഒറ്റ ഇരിപ്പിന് തന്നെ മുഴുവന്‍ വായിച്ചു തീര്‍ത്തു. അങ്ങനെ വായിക്കാന്‍ കഴിയുക എന്നത് ഒരു പുസ്തകത്തിന്റെ മേന്മ തന്നെയാണ് .സാധാരണ നോവല്‍ സാഹിത്യങ്ങള്‍ ഞാന്‍ വായിക്കുന്നത് യാത്രകളില്‍ മാത്രമാണ്. അങ്ങനെ ഇരിക്കെയാണ് എന്റെ ഒരു അധ്യാപകന്റെ വീട് പാല് കാചിനു എനിക്ക് ആലപുഴ വരെ പോകേണ്ടി വന്നത്. യാത്രയ്ക് പോയപോള്‍ ആടുജീവിതം കൂടി കയ്യിലെടുത്തു. ആലപുഴ എത്തുന്നത് വരെ ഒന്ന് അറിഞ്ഞില്ല എന്ന് തന്നെ പറയാം. അവിടെ എതിയപോള്‍ തന്നെ പുസ്തകത്തിന്റെ പകുതിയും വായിച്ചു തീര്‍ത്തിരുന്നു. ഉദ്വേഗവും ആകാംഷയും അട്ഭുടവും ഒരുമിക്കുന്നതയിരുന്നു ഓരോ താളും . ഗള്‍ഫില്‍ ജീവിക്കുന്ന ഒരു ശരാശരി മലയാളി അനുഭവിക്കുന്ന വിഷമങ്ങള്‍ പ്രയാസങ്ങള്‍,ദുരിതങ്ങള്‍ എല്ലാം വളരെ കൃത്യമായും സത്യസന്ധതയോടെയും പ്രതിപാതിച്ചിരിക്കുന്നു. വ്യക്തിപരമായി തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ പുസ്തകം ഉപകരിച്ചു. വെള്ളം എന്നത് നമുക്ക് ഒട്ടും വിലയില്ലാത്ത സാധനം ആണ്. എന്നാല്‍ ഈ പുസ്തകം വായിച്ചാല്‍ ഞാന്‍ പറയുന്നു ഒരു തുള്ളി വെള്ളം പോലും നാം വെറുതെ കളയില്ല . ഉറപ്പു. മാത്രമല്ല തണല്‍ എന്നാ ദൈവത്തിന്റെ അപാരമായ അനുഗ്രഹം നമുക്ക് ഈ പുസ്തകത്തിലൂടെ അറിയാന്‍ സാധിക്കും. നാമെല്ലാം എത്ര ഭാഗ്യവാന്മാര്‍! ഇന്നും ഇതൊന്നും അറിയാതെ അറിയപ്പെടാതെ ഒരുപാട് നജീബുമാര്‍ ഏതോ മരുഭുമികളില്‍ അലയുന്നുണ്ടാവും തീര്‍ച്ച!
No comments:
Post a Comment