'chila veendu vijarangal' means the valuable thinks of me..... and 'howntedaa.....' it is a verbal expression of Malabar when they amazed and i was overwhelmed with the expression thats why i chose it as my blog ID
Sunday, March 27, 2011
ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു
ഇന്നലെ ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു. ഒന്‍പതരയ്ക്ക് വരാന്‍ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ പോകാന്‍ തയ്യാറായി നിന്നപ്പോള്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു പതിനൊന്നു മണിക്ക് വരാന്‍. അങ്ങനെ പതിനൊന്നു മണിക്ക് വീട്ടില്‍ എത്തിയപോള്‍ അദ്ദേഹം അവിടെ ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്ക് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു. അപ്പോള്‍ പറഞ്ഞു ഞാന്‍ പന്ത്രണ്ടു അരയ്ക് എത്താം നിങ്ങള്‍ അപ്പോള്‍ വന്നാല്‍ മതി എന്ന്. അവസാനം ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്ന് ഇന്റര്‍വ്യൂ എടുത്തിട്ടേ പോകൂ . ഞങ്ങള്‍ വെയിറ്റ് ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ഒരു മണി ആയി. എല്ലാം സെറ്റ് ചെയ്തു തുടങ്ങിയപോള്‍ ഒന്നര. ഒരു കണക്കിന് ഇന്റര്‍വ്യൂ ഒപ്പിച്ചു. തുടങ്ങിയപോള്‍ അദ്ദേഹം വളരെ നന്നായി സഹകരിച്ചു. ഞങ്ങളുടെ എല്ലാ പരിഭവവും പോയി. സന്തോഷമായി.
Wednesday, March 23, 2011
ലെനിന്‍ രാജേന്ദ്രനുമായി അഭിമുഖം

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനുമായി ഒരു അഭിമുഖം ചെയ്യണമെന്നു വിചാരിച്ചു . ക്ലാസ്സില്‍ ബൈജു ചന്ദ്രന്‍ സര്‍ ആണ് ഇതെല്പിച്ചത് . അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു , അപ്പോള്‍ ശനിയാഴ്ചയ വന്നു കൊള്ളാന്‍ പറഞ്ഞു . അങ്ങനെ ശനിയാഴ്ച ക്യാമറയും മറ്റുമെല്ലാം ബുക്ക് ചെയ്തു . രാവിലെ വിളിച്ചപോള്‍ അദ്ദേഹം തിരക്കിലാണ് ഞായറാഴ്ച വരാന്‍ പറഞ്ഞു . അതൊരു കുരിശായി ! കാരണം ഞായറാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് അവധി ആണ് . അങ്ങനെ ഞങ്ങളുടെ ടീമിലെ മാതു ദൂരദര്‍ശനില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു . അവള്‍ അവിടെ വിളിച്ചു ഒരു പരുവത്തില്‍ ശരിയാക്കി . അങ്ങനെ ഞായറാഴ്ച രാവിലെ അദ്ദേഹത്തെ വിളിച്ചപോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഇന്ന് കുണ്ടറ പോകുകയാണ് നാളെ വരാന്‍ പറഞ്ഞു . അങ്ങനെ തിങ്കളാഴ്ച ഫിക്സ് ചെയ്തു . ഞായറാഴ്ച അദ്ദേഹത്തിന്റെ കുറച്ചു ഫിലിമുകള്‍ ബീമാപള്ളിയില്‍ പോയി വാങ്ങി . മാതു നേരെ ശീതളിന്റെ വീട്ടില്‍ പോയി സിനിമ കണ്ടു . പതിവ് പോലെ തിങ്കളാഴ്ചയും അദ്ദേഹം പറഞ്ഞു പറ്റിച്ചു . വീണ്ടും ചൊവ്വാഴ്ച തന്നു . അങ്ങനെ അദ്ദേഹത്തിന്റെ ഒരു പുസ്തകം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് അര്‍ച്ചന വാങ്ങി . ഞാന്‍ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചു തീര്‍ത്തു. അങ്ങനെ ചൊവ്വാഴ്ച കുറെ പ്രശനം ഉണ്ടായി . അന്നേ ദിവസം ശിഷിരയുടെ ടീം സൂര്യ ക്ര്രിശ്നമൂര്തിയുമായി ഇന്റര്‍വ്യൂ പറഞ്ഞത് ഞങ്ങള്‍ പറഞ്ഞു മാറ്റി . അങ്ങനെ ചൊവ്വാഴ്ച വിളിച്ചപോള്‍ അദ്ദേഹം സ്ടുടിഒവില്‍ തിരക്കിലാണ് ശനിയാഴ്ച വരാന്‍ പറഞ്ഞു . അതോടെ ഞങ്ങളുടെ എല്ലാ വീര്യവും ചോര്‍ന്നു പോയി. ഇനി ശനിയാഴ്ചയ എന്താകുമോ എന്തോ?
Tuesday, March 22, 2011
Lost my reading somewhere !
Wednesday, March 16, 2011
An experience with New Kerala Vikasana forum
I have got golden chance to participate Solidarity's three days seminar titled 'puthiya keralam vikasana forum'
it was much informative seminar at all. it was a seminar which consists a lot of intellectuals and social workers throgh all over the world.I got new definition about development . KP Ramanunni, K E N , Meera .. also esteemed the session. i never forget that seminar in my life.
I would like to express my immense thanks to Solidarity.
Subscribe to:
Posts (Atom)
