Thursday, March 31, 2011

പുസ്തക പരിചയം


ഇന്നലെ ഒരു പുസ്തകം വായിച്ചു തുടങ്ങി ...

തസ്ലീമ നാസറിന്റെ 'യൌവ്വനത്തിന്റെ മുറിവുകള്‍ ' എന്നാ പുസ്തകം ആണ് . വായിച്ചു രണ്ടു പാഠം കഴിഞ്ഞു . തുടക്കത്തില്‍ തന്നെ വളരെ നല്ല രീതിയിലുള്ള വായന സുഖമാണ് അനുഭവപ്പെട്ടത് . എന്തായാലും രണ്ടു ആഴ്ചയ്കുള്ളില്‍ തന്നെ മുഴുവന്‍ വായിച്ചു തീര്കണം എന്നാണ് വിചാരിക്കുന്നത് .

Sunday, March 27, 2011

ഒരു ആശയം!

എന്റെ മനസ്സില്‍ ഒരു നല്ല പ്രോഗ്രാമിനെ കുറിച്ച് ഐഡിയ ഉണ്ട്. അത് ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതുന്നത്‌ ഇതിന്റെ മുഴുവന്‍ പേറ്റന്റ്‌ എനിക്ക് തന്നെ കിട്ടാന്‍ വേണ്ടിയാണ്.
ഇത് പ്രധാനമായും പത്ര ധര്മത്തില്‍ അധിഷ്ടിതമാണ്. ഇത് പ്രോടിയൂസ് ചെയ്താല്‍ ഒരു പക്ഷെ ലാഭം ഉണ്ടാകുമെന്ന് ഉറപ്പില്ല . നമ്മള്‍ ജീവിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ പക്ഷത്ത് നിന്ന് കൊണ്ട് എന്തെങ്കിലും ചെയ്യണം എന്നാ ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായത്. ഇന്ത്യ തിളങ്ങുന്നു എന്ന് നാം എപ്പോഴും എഴുതുകയും വായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു . എന്നാല്‍ തിളങ്ങുന്നത് അഞ്ചോ ആരോ ശതമാനം വരുന്ന മുതലാളി വര്‍ഗം മാത്രമാണ്. ബാകി വരുന്ന സാധാരണ ആളുകള്‍ വളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത് . ഇത് നഗരങ്ങളില്‍ എത്രമാത്രം കാനപെടുന്നു എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്.
എന്റെ പ്രോഗ്രാം പ്രധാനമായും യാത്രകളാണ് . യാത്ര എന്ന് പറഞ്ഞാല്‍ വെറും യാത്രകള്‍ അല്ല മറിച്ചു, ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന യാത്രകള്‍. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ അറിയാം യഥാര്‍ത്ഥത്തില്‍ ഇന്ത്യ തിളങ്ങുന്നോ എന്ന്. ഒരു കുടുംബത്തിലെ പത്തോളം പേര്‍ പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് അറുപതോ എഴുപതോ രൂപയാണ് . ഇത് വളരെ ഭയാനകമായ അവസ്ഥയാണ് . ഇത് കേവലം ഒന്നോ രണ്ടോ കുടുംബമല്ല മറിച്ചു ആയിരകണക്കിന് കുടുംബങ്ങള്‍ അങ്ങനെ ആണ്. ഇത് എല്ലാ ഗ്രമാവാസികളുടെയും അവസ്ഥയാണ് . ഇതിനു ഒരു അറുതി വരുത്തണം . പ്രോഗ്രാം ഓരോ എപിസോടും പാര്‍ഷവത്കരിക്കപ്പെടുന്ന ഗ്രാമങ്ങളെ തിരഞ്ഞു പിടിച്ചു പഠനം നടത്തി അവിടുത്തെ ഗുരുതരമായ പ്രശ്നങ്ങള്ക് പരിഹാരം കാണാനുള്ള നടപടികളും സ്വീകരിക്കും .യാത്രകള്‍ ആയതിനാല്‍ നല്ല നല്ല ദ്രിശ്യങ്ങള്‍ ലഭിക്കും. മാത്രമല്ല സ്വതന്ത്രം കിട്ടിയിട്ട് അന്‍പതോളം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും വികസനവും ഇല്ലാതെ തുടരുന്ന ഒരുപാടു ഗ്രാമവാസികള്‍ക് ഒരു ആശ്വാസവും ആയിരിക്കും .കൂടുതല്‍ വിഷതാംഷങ്ങള്‍ എന്റെ പക്കല്‍ ഉണ്ട് അത് ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല

ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു

ഇന്നലെ ലെനിന്‍ രാജേന്ദ്രനുമായി ഇന്റര്‍വ്യൂ നടന്നു. ഒന്‍പതരയ്ക്ക് വരാന്‍ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ പോകാന്‍ തയ്യാറായി നിന്നപ്പോള്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു പതിനൊന്നു മണിക്ക് വരാന്‍. അങ്ങനെ പതിനൊന്നു മണിക്ക് വീട്ടില്‍ എത്തിയപോള്‍ അദ്ദേഹം അവിടെ ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്ക് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ ഫോണില്‍ വിളിച്ചു. അപ്പോള്‍ പറഞ്ഞു ഞാന്‍ പന്ത്രണ്ടു അരയ്ക് എത്താം നിങ്ങള്‍ അപ്പോള്‍ വന്നാല്‍ മതി എന്ന്. അവസാനം ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്ന് ഇന്റര്‍വ്യൂ എടുത്തിട്ടേ പോകൂ . ഞങ്ങള്‍ വെയിറ്റ് ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ഒരു മണി ആയി. എല്ലാം സെറ്റ് ചെയ്തു തുടങ്ങിയപോള്‍ ഒന്നര. ഒരു കണക്കിന് ഇന്റര്‍വ്യൂ ഒപ്പിച്ചു. തുടങ്ങിയപോള്‍ അദ്ദേഹം വളരെ നന്നായി സഹകരിച്ചു. ഞങ്ങളുടെ എല്ലാ പരിഭവവും പോയി. സന്തോഷമായി.

Wednesday, March 23, 2011

ലെനിന്‍ രാജേന്ദ്രനുമായി അഭിമുഖം


മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനുമായി ഒരു അഭിമുഖം ചെയ്യണമെന്നു വിചാരിച്ചു . ക്ലാസ്സില്‍ ബൈജു ചന്ദ്രന്‍ സര്‍ ആണ് ഇതെല്പിച്ചത് . അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു , അപ്പോള്‍ ശനിയാഴ്ചയ വന്നു കൊള്ളാന്‍ പറഞ്ഞു . അങ്ങനെ ശനിയാഴ്ച ക്യാമറയും മറ്റുമെല്ലാം ബുക്ക്‌ ചെയ്തു . രാവിലെ വിളിച്ചപോള്‍ അദ്ദേഹം തിരക്കിലാണ് ഞായറാഴ്ച വരാന്‍ പറഞ്ഞു . അതൊരു കുരിശായി ! കാരണം ഞായറാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് അവധി ആണ് . അങ്ങനെ ഞങ്ങളുടെ ടീമിലെ മാതു ദൂരദര്‍ശനില്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ടായിരുന്നു . അവള്‍ അവിടെ വിളിച്ചു ഒരു പരുവത്തില്‍ ശരിയാക്കി . അങ്ങനെ ഞായറാഴ്ച രാവിലെ അദ്ദേഹത്തെ വിളിച്ചപോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഇന്ന് കുണ്ടറ പോകുകയാണ് നാളെ വരാന്‍ പറഞ്ഞു . അങ്ങനെ തിങ്കളാഴ്ച ഫിക്സ് ചെയ്തു . ഞായറാഴ്ച അദ്ദേഹത്തിന്റെ കുറച്ചു ഫിലിമുകള്‍ ബീമാപള്ളിയില്‍ പോയി വാങ്ങി . മാതു നേരെ ശീതളിന്റെ വീട്ടില്‍ പോയി സിനിമ കണ്ടു . പതിവ് പോലെ തിങ്കളാഴ്ചയും അദ്ദേഹം പറഞ്ഞു പറ്റിച്ചു . വീണ്ടും ചൊവ്വാഴ്ച തന്നു . അങ്ങനെ അദ്ദേഹത്തിന്റെ ഒരു പുസ്തകം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് അര്‍ച്ചന വാങ്ങി . ഞാന്‍ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചു തീര്‍ത്തു. അങ്ങനെ ചൊവ്വാഴ്ച കുറെ പ്രശനം ഉണ്ടായി . അന്നേ ദിവസം ശിഷിരയുടെ ടീം സൂര്യ ക്ര്രിശ്നമൂര്തിയുമായി ഇന്റര്‍വ്യൂ പറഞ്ഞത് ഞങ്ങള്‍ പറഞ്ഞു മാറ്റി . അങ്ങനെ ചൊവ്വാഴ്ച വിളിച്ചപോള്‍ അദ്ദേഹം സ്ടുടിഒവില്‍ തിരക്കിലാണ് ശനിയാഴ്ച വരാന്‍ പറഞ്ഞു . അതോടെ ഞങ്ങളുടെ എല്ലാ വീര്യവും ചോര്‍ന്നു പോയി. ഇനി ശനിയാഴ്ചയ എന്താകുമോ എന്തോ?

Tuesday, March 22, 2011

Lost my reading somewhere !


My heart is paining .....
I have lost my reading somewhere..
i can't live without you...
it console me .... from all other thinks........
it calm,cheer, encourage, in-sprint.....

can you help me to regain or find it?


Wednesday, March 16, 2011

An experience with New Kerala Vikasana forum

I have got golden chance to participate Solidarity's three days seminar titled 'puthiya keralam vikasana forum'
it was much informative seminar at all. it was a seminar which consists a lot of intellectuals and social workers throgh all over the world.I got new definition about development . KP Ramanunni, K E N , Meera .. also esteemed the session. i never forget that seminar in my life.
I would like to express my immense thanks to Solidarity.

Texts