Sunday, March 27, 2011

ഒരു ആശയം!

എന്റെ മനസ്സില്‍ ഒരു നല്ല പ്രോഗ്രാമിനെ കുറിച്ച് ഐഡിയ ഉണ്ട്. അത് ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതുന്നത്‌ ഇതിന്റെ മുഴുവന്‍ പേറ്റന്റ്‌ എനിക്ക് തന്നെ കിട്ടാന്‍ വേണ്ടിയാണ്.
ഇത് പ്രധാനമായും പത്ര ധര്മത്തില്‍ അധിഷ്ടിതമാണ്. ഇത് പ്രോടിയൂസ് ചെയ്താല്‍ ഒരു പക്ഷെ ലാഭം ഉണ്ടാകുമെന്ന് ഉറപ്പില്ല . നമ്മള്‍ ജീവിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ പക്ഷത്ത് നിന്ന് കൊണ്ട് എന്തെങ്കിലും ചെയ്യണം എന്നാ ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായത്. ഇന്ത്യ തിളങ്ങുന്നു എന്ന് നാം എപ്പോഴും എഴുതുകയും വായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു . എന്നാല്‍ തിളങ്ങുന്നത് അഞ്ചോ ആരോ ശതമാനം വരുന്ന മുതലാളി വര്‍ഗം മാത്രമാണ്. ബാകി വരുന്ന സാധാരണ ആളുകള്‍ വളരെ കഷ്ടപെട്ടാണ് ജീവിക്കുന്നത് . ഇത് നഗരങ്ങളില്‍ എത്രമാത്രം കാനപെടുന്നു എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്.
എന്റെ പ്രോഗ്രാം പ്രധാനമായും യാത്രകളാണ് . യാത്ര എന്ന് പറഞ്ഞാല്‍ വെറും യാത്രകള്‍ അല്ല മറിച്ചു, ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന യാത്രകള്‍. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ അറിയാം യഥാര്‍ത്ഥത്തില്‍ ഇന്ത്യ തിളങ്ങുന്നോ എന്ന്. ഒരു കുടുംബത്തിലെ പത്തോളം പേര്‍ പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് അറുപതോ എഴുപതോ രൂപയാണ് . ഇത് വളരെ ഭയാനകമായ അവസ്ഥയാണ് . ഇത് കേവലം ഒന്നോ രണ്ടോ കുടുംബമല്ല മറിച്ചു ആയിരകണക്കിന് കുടുംബങ്ങള്‍ അങ്ങനെ ആണ്. ഇത് എല്ലാ ഗ്രമാവാസികളുടെയും അവസ്ഥയാണ് . ഇതിനു ഒരു അറുതി വരുത്തണം . പ്രോഗ്രാം ഓരോ എപിസോടും പാര്‍ഷവത്കരിക്കപ്പെടുന്ന ഗ്രാമങ്ങളെ തിരഞ്ഞു പിടിച്ചു പഠനം നടത്തി അവിടുത്തെ ഗുരുതരമായ പ്രശ്നങ്ങള്ക് പരിഹാരം കാണാനുള്ള നടപടികളും സ്വീകരിക്കും .യാത്രകള്‍ ആയതിനാല്‍ നല്ല നല്ല ദ്രിശ്യങ്ങള്‍ ലഭിക്കും. മാത്രമല്ല സ്വതന്ത്രം കിട്ടിയിട്ട് അന്‍പതോളം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും വികസനവും ഇല്ലാതെ തുടരുന്ന ഒരുപാടു ഗ്രാമവാസികള്‍ക് ഒരു ആശ്വാസവും ആയിരിക്കും .കൂടുതല്‍ വിഷതാംഷങ്ങള്‍ എന്റെ പക്കല്‍ ഉണ്ട് അത് ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല

No comments:

Post a Comment

Texts